കൊക്കോ വിലയിൽ വൻ കുതിപ്പ്. കൊക്കോ കർഷകർക്ക് ഉണർവേകി ചരിത്രത്തിലാദ്യമായി പൊതുവിപണിയിൽ ഒരുകിലോ ഉണക്ക കൊക്കോയുടെ വില 1020 രൂപ കടന്നു. രണ്ടുമാസം മുമ്പ് 260 രൂപയായിരുന്നു.വിദേശരാഷ്ട്രങ്ങളിൽനിന്നുള്ള കൊക്കോ കുരുവിന്റെ ഇറക്കുമതി നിലച്ചതാണ് ഇവിടെ വിലവർധനയ്ക്ക് കാരണം.
ലഹരി അടിമയായ യുവാവിന്റെ കുത്തേറ്റ് ഒരാള്‍ക്ക് ഗുരുതര പരിക്ക്
കാഡ്ബറിസ് ഉൽപ്പന്നങ്ങൾക്കായാണ് കേരളത്തിൽ നിന്ന് കൊക്കോ ശേഖരിക്കുന്നത്. ഒരുഘട്ടത്തിൽ കൊക്കോയുടെ വില ഇടിഞ്ഞ് കർഷകർ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലായിരുന്നു. മികച്ച പരിചരണമുണ്ടെങ്കിൽ നിറയെ കായ്കളുണ്ടായി വർഷങ്ങളോളം ആദായം ലഭിക്കുന്ന കൃഷിയാണിത്.