കോഴിക്കോട്:ഐസിയു പീഡനക്കേസില്‍ ഡോ. പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവിറങ്ങി.അതിജീവിതയുടെ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.നാര്‍ക്കോട്ടിക് സെല്‍ എസിപി ടി പി ജേക്കബ് കേസ് അന്വേഷിക്കും.ഐജി സേതുരാമന് ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പിട്ടു.അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
മദ്യനയ അഴിമതിക്കേസ്;കെജരിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി
വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരായ പരാതിയില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല ഐജിയെ കണ്ടിരുന്നു.പിന്നാലെയാണ് പരാതിയില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.ഡോ. പ്രീതിക്കെതിരായ ആരോപണത്തില്‍ മെഡിക്കല്‍ കോളജ് എസിപി നടത്തിയ അന്വേഷണത്തില്‍ അതിജീവിത അതൃപ്തിയറിയിച്ചിരുന്നു.ഡോക്ടര്‍ക്കനുകൂലമായ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ചിലരെ സംരക്ഷിക്കാനാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നായിന്നു അതിജീവിതയുടെ ആരോപണം. ഇത് കൂടി കണക്കിലെടുത്താണ് പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.