ന്യൂഡല്‍ഹി:അമ്പത്ത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രധാനമന്ത്രിക്കും ബിജെപിക്കും വിമര്‍ശനവുമായി രംഗത്ത്.ശക്തമായ ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു കെജരിവാളിന്റെ പ്രസംഗം.ജനാധിപത്യത്തെ ജയിലില്‍ അടച്ചാല്‍ ജനാധിപത്യം ജയിലില്‍ ഇരുന്ന് പ്രവര്‍ത്തിക്കും.ജയിലില്‍ ഇരുന്ന് ഏകാധിപത്യത്തിന് എതിരെ പോരാടുമെന്നും കെജ്രിവാള് പറഞ്ഞു.
ജയില്‍ മോചിതനായ അദ്ദേഹം ഹനുമാന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷമാണ് ബിജെപിക്കെതിരെ പ്രതികരണവുമായി രംഗത്തെതത്തിയത്.ആപ്പ് ചെറിയ പാര്‍ട്ടിയാണ്.ആപ്പിന്റെ നാല് നേതാക്കളെയാണ് മോദി ജയിലില്‍ അടച്ചത്.ആപ്പിനെ തകര്‍ക്കാനായിരുന്നു മോദിയുടെ ശ്രമം.നേതാക്കളെ ജയിലില്‍ അടച്ചാല്‍ മാത്രം ആപ്പിനെ തകര്‍ക്കാനാകില്ല.തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കരുത്തോടെ തിരിച്ചുവരും എന്ന് കെജ്രിവാള് പറഞ്ഞു.
എല്ലാ അഴിമതിക്കാരും ബിജെപിയിലാണെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും കാര്യങ്ങള്‍ അറിയാം.ഒരു രാഷ്ട്രം ഒരു നേതാവ് എന്നതാണ് അവരുടെ ശ്രമം.മോദിയുടെ അപകടകരമായ പദ്ധതിയാണിത്.വൈകാതെ എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും ജയിലില്‍ അടയ്ക്കും.സ്റ്റാലിനെയും പിണറായി വിജയനെയും മമത ബാനര്‍ജിയെയും ഉദ്ധവ് താക്കറെയും ജയിലില്‍ അടക്കും.തന്നെ അറസ്റ്റ് ചെയ്തതിലൂടെ ആരെയും അറസ്റ്റ് ചെയ്യാമെന്ന സന്ദേശമാണ് മോദി നല്‍കുന്നതെന്നും കെജ്രിവാള് പറഞ്ഞു.
ഏകാധിപത്യത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കണം.50 ദിവസത്തിന് ശേഷം തിരിച്ചെത്താനായതില്‍ സന്തോഷം. ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് വോട്ട് ചൊദിക്കുന്നത്. എല്ലാവര്ക്കും നന്ദിയെന്നും കെജ്രിവാള് പറഞ്ഞു.ബിജെപിയില്‍ അഴിമതി ആണെന്നും അഴിമതിക്കെതിരെ എങ്ങനെ പോരാടണം എന്നത് തന്നില്‍ നിന്നും പഠിക്കണമെന്നും രാജ്യത്തിന് വേണ്ടി ചോര ചിന്താന്‍ തയ്യാറാണ്. 20 വര്‍ഷം ദില്ലിയില്‍ എഎപിയെ പരാജയപ്പെടുത്താന്‍ കഴിയില്ല കെജ്രിവാള് പറഞ്ഞു.