മലപ്പുറം:ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് മരണ നിരക്ക് വര്‍ധിക്കുന്നു.പോത്തുകല്‍ പഞ്ചായത്തിലെ 35കാരനാണ് ഇന്നലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വൈറസ് ഹെപ്പറ്റൈറ്റിസ് മൂലം മരിച്ചത്.നിരവധി പേരിലേയ്ക്കാണ് രോഗം പടരുന്നത്.ഈ സാഹചര്യത്തില്‍
പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര് രേണുക അറിയിച്ചു.
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് രണ്ട് മരണം
രോഗപ്രതിരോധശേഷി കുറഞ്ഞവരിലും, മറ്റ് അസുഖബാധിതരിലും വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ ഉണ്ടായാല്‍ അത് പെട്ടെന്ന് ഗുരുതരം ആകുവാനും ഒരുപക്ഷേ മരണം വരെ സംഭവിക്കാനും സാധ്യത കാണുന്നുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.രോഗബാധിതര്‍ കൃത്യമായി വിശ്രമം എടുക്കുകയും ചെയ്യേണ്ടതാണ്.രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സിക്കുകയോ, അശാസ്ത്രീയമായ ചികിത്സാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യാതെ ഉടന്‍ തന്നെ ശാസ്ത്രീയമായ ചികിത്സ തേടേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.