പാലക്കാട്:ഷൊര്‍ണൂരില്‍ ട്രെയിനിനുള്ളില്‍ ടിടിഇയ്ക്ക്നേരെ മര്‍ദനം.ഇന്നലെ രാത്രിയിലാണ് സംഭവം.മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിലെ രാജസ്ഥാന് സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്.ടിക്കറ്റെടുക്കാതെ കയറിയ ആളോട് അക്കാര്യം ചോദിച്ചതാണ അക്രമത്തിലേയ്ക്ക് കലാശിച്ചത്.ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ടിടിഇയുടെ മുക്കിന് ഇടിക്കുകയുമായിരുന്നു.അതിക്രമം നടത്തിയ തിരുവനന്തപുരം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അവസാനിക്കാത്ത കോലി ഗാംഗുലി പോര്;ചര്‍ച്ചയാക്കി ക്രിക്കറ്റ് ലോകം
യാത്രക്കാരനോട് തിരൂര്‍ എത്താറായപ്പോഴാണ് ടിക്കറ്റ് ഇല്ലാതെ റിസര്‍വേഷന്‍ കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നത് ടിടിഇ ചോദ്യം ചെയ്തത്. ഇതോടെ പ്രതി തര്‍ക്കത്തിലേര്‍പ്പെട്ടു.പിന്നാലെ പ്രതി തന്റെ മൂക്കിന് ശക്തിയായി ഇടിക്കുകയായിരുന്നുവെന്ന് ടിടിഇ പറയുന്നു.പരിക്കേറ്റ വിക്രം കുമാര്‍ മീണ ഷൊര്‍ണൂര്‍ റെയില്‍വേ ആശുപത്രിയില്‍ ചികിത്സയിലാണ്.