വിവിധ മേഖലകളില്‍ സമൂഹത്തിനു സമഗ്ര സംഭാവനകള്‍ നല്കിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത പുരസ്കാരമായ 2024ലെ കേരള പുരസ്കാരങ്ങള്‍ക്കു നാമനിര്‍ദേശം ക്ഷണിച്ചു.കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.
2024ലെ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു പ്രഖ്യാപിക്കേണ്ട ഈ വര്‍ഷത്തെ കേരള പുരസ്കാരങ്ങള്‍ക്ക് 2024 ജൂലൈ 31 വരെ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. https://keralapuraskaram.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ മുഖേനയല്ലാതെ നേരിട്ടു ലഭിക്കുന്ന നാമനിര്‍ദേശങ്ങള്‍ പരിഗണിക്കില്ല.
”ഗുരുവായൂരമ്പലനടയില്‍” ഒഫീഷ്യല്‍ ടീസര്‍ പുറത്ത്
കേരള പുരസ്കാരങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ഓണ്‍ലൈനായി നാമനിര്‍ദേശങ്ങള്‍ നല്കുമ്പോള് പാലിക്കേണ്ട നിര്‍ദേശങ്ങളും വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭ്യമാണ്. നാമനിര്‍ദേശവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 0471 2518531, 2518223 എന്നീ നമ്പറുകളിലും സാങ്കേതിക സഹായങ്ങള്‍ക്ക് ഐടി മിഷന്റെ 0471 2525444 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
വിവിധ മേഖലകളിലെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും, രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള പ്രഭ വര്‍ഷത്തില്‍ രണ്ടുപേര്‍ക്കും, മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള ശ്രീ വര്‍ഷത്തില്‍ അഞ്ചുപേര്‍ക്കും എന്ന ക്രമത്തില്‍ നല്‍കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചത്.