കല്‍പ്പറ്റ:പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥത്തിന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഇന്ന് വയനാട്ടിലേക്ക്.കേസിന്റെ തുടര്‍ അന്വേഷണത്തിനായാണ് മനുഷ്യാവകാശ കമ്മീഷന് വയനാട് എത്തുന്നത്.വെറ്റിനറി സര്‍വകലാശാലയിലാണ് എത്തുന്നത്.കേസ് ഏറ്റെടുത്ത സിബിഐ, കോളേജില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച മുറിയും ഹോസ്റ്റലും പരിശോധിച്ചിരുന്നു. സിബിഐയുടെ എഫ്ഐആറില്‍ കൂടുതല്‍ പ്രതികളുടെ പേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന.നാളെ സിദ്ധാര്‍ത്ഥന്റെ പിതാവിന്റെ മൊഴിയെടുക്കും.
സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കാന്‍ നിയോഗിച്ച സിബിഐ സംഘം സിദ്ധാര്‍ത്ഥന്റെ അച്ഛന്റെ മൊഴിയെടുക്കും.സിദ്ധാര്‍ത്ഥന്റെ അച്ഛന് ജയപ്രകാശിനോട് മൊഴിയെടുക്കാന്‍ ചൊവ്വാഴ്ച വയനാട്ടിലെത്താനാണ് നിര്‍ദേശം.കേസ് അന്വേഷിക്കുന്ന സിബിഐ സംഘം നേരത്തെ വയനാട്ടിലെത്തി ജില്ലാ പൊലീസ് മേധാവിയുമായും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.