ന്യൂഡല്‍ഹി:ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിന് തിരിച്ചടി.ഗൂഢാലോചനയില്‍ കെജരിവാളിന് പങ്കുണ്ടെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദം ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി.കെജ്രിവാളിന്റെ അറസ്റ്റും റിമാന്‍ഡും നിയമപരമാണെന്നും ഇഡി വാദം ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി പറഞ്ഞു.കുറ്റകൃത്യത്തില്‍ അരവിന്ദ് കെജ്രിവാളിന് പങ്കുണ്ടെന്നാണ് ഇഡി രേഖകള്‍ വ്യക്തമാക്കുന്നതെന്നും കോടതി വ്യക്തമാക്കി.
മദ്യ നയ രൂപീകരണത്തിലും ഹവാല പണം ഒളിപ്പിക്കുന്നതിലും കെജ്രിവാളിന് കൃത്യമായ പങ്കുണ്ടെന്നും കോടതി നിരീക്ഷിച്ചു.ജാമ്യ ഹര്‍ജിയായിരുന്നില്ല പരിഗണിച്ചതെന്നും അറസ്റ്റ് നിയമ വിരുദ്ധമാണോ എന്നാണ് പരിശോധിച്ചതെന്നും കോടതി വ്യക്തമാക്കി.
ഗൂഢാലോചന പങ്കാളിത്തത്തിനുള്ള തെളിവ് ഇഡി ശേഖരിച്ചിട്ടുണ്ട്.ശരത് ചന്ദ്ര റെഡ്ഡി, രാഘവ് എന്നിവരുടെ മൊഴികള്‍ വിശ്വസ്യമോ എന്ന് തെളിയിക്കേണ്ടത് വിചാരണ വേളയിലാണ്.
ബോണ്ട് കൈമാറിയതും ലോക്സഭാ സ്ഥാനാര്‍ഥിത്വവുമൊന്നും ഈ കോടതിയുടെ പരിഗണനാ വിഷയമല്ലെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രി ആയാല്‍ പോലും ആര്‍ക്കും പ്രത്യേക പരിഗണന നല്‍കാനാവില്ല. അറസ്റ്റും റിമാന്‍ഡും നിയമം അനുസരിച്ചാണ് കാണേണ്ടത്. തെരഞ്ഞെടുപ്പ് സമയത്താണ് അറസ്റ്റ് എന്ന് വിലയിരുത്തേണ്ടതില്ല. മാപ്പ് സാക്ഷികളുടെ മൊഴികള്‍ വിശ്വാസ്യമല്ലെന്ന് പറയാനാവില്ല. ഇത് കോടതി നടപടികളെ അവിശ്വസിക്കുന്നതിന് തുല്യമാണെന്നും ഡല്‍ഹി ഹൈക്കോടതി പറഞ്ഞു.
പ്രഭാസുമായി ചേര്‍ന്ന് ചെയ്യുന്ന ചിത്രം റിലീസ് ദിനത്തില്‍ 150 കോടി നേടും;സന്ദീപ് റെഡ്ഡി വംഗ
അറസ്റ്റിന്റെ സമയം തീരുമാനിച്ചത് ഇഡി ആണെന്ന് പറയാനാകില്ല.മാപ്പുസാക്ഷി നിയമത്തിന് 100 വര്‍ഷം പഴക്കമുണ്ട്.അരവിന്ദ് കെജ്രിവാളിനെ കുടുക്കാന്‍ വേണ്ടി സൃഷ്ടിച്ചതല്ല. അപ്രധാനമാണെങ്കില്‍ രാഷ്ട്രീയ മാനങ്ങള്‍ കേസിന് നല്‍കേണ്ടതില്ല. കേസ് കേന്ദ്ര സര്‍ക്കാറും കെജ്രിവാളും തമ്മിലുള്ളതല്ല. ഇഡിയും കെജ്രിവാളും തമ്മിലുള്ള കേസാണ് ഇതെന്നും രാഷ്ട്രീയ താല്പര്യങ്ങള് കോടതിക്ക് മുന്നില്‍ വയ്ക്കാന്‍ കഴിയില്ലെന്നും ഡല്‍ഹി ഹൈക്കോടതി അറിയിച്ചു.