പിഎച്ച്ഡി പ്രവേശനത്തിന് നെറ്റ് (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) മാർക്ക് മാത്രം അടിസ്ഥാനമാക്കിയതിന് പിന്നാലെ പുതിയ പരിഷ്കാരവുമായി യുജിസി. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അവതരിപ്പിച്ച നാലുവർഷ ബിരുദം 75 ശതമാനം മാർക്കോടെ പൂർത്തിയാക്കുന്നവർക്ക് നേരിട്ട് നെറ്റ് പരീക്ഷ എഴുതാമെന്ന് യുജിസി ചെയർമാൻ ജഗദേഷ് കുമാർ അറിയിച്ചു. ഇതുവരെ ബിരുദാനന്തര ബിരുദക്കാർക്ക് മാത്രമായിരുന്നു നെറ്റ് പരീക്ഷ എഴുതാൻ അനുമതി.
ശാരീരികബന്ധത്തിന് ഭര്‍ത്താവ് തയ്യാറാവുന്നില്ലെന്ന് യുവതി; വിവാഹം അസാധുവാക്കി കോടതി
വിദ്യാർഥികൾക്ക് പഠിച്ച വിഷയത്തിന് പുറമേ ഏത് വിഷയത്തിലും നെറ്റ് പരീക്ഷ എഴുതാമെന്നും യുജിസി അറിയിച്ചു.എസ്സി,എസ്ടി, ഒബിസി,ഭിന്നശേഷിക്കാർ,സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ,മറ്റ് വിഭാഗക്കാർ എന്നിവർക്ക് അഞ്ച് ശതമാനംവരെ മാർക്കിന്റെയോ തത്തുല്യ ഗ്രേഡിന്റെയോ ഇളവും അനുവദിക്കും.