സംസ്ഥാനത്തെ അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ്.നവജാതശിശുക്കളുടെ സംരക്ഷണത്തിനായി സംസ്ഥാന ശിശുക്ഷേമസമിതി ജില്ലകള്‍ തോറും സ്ഥാപിച്ചിട്ടുളള അമ്മത്തൊട്ടിലില്‍ കഴിഞ്ഞ വര്‍ഷം മാത്രം 14 കുഞ്ഞുങ്ങളെയാണ് ലഭിച്ചത്.
സംസ്ഥാനത്തൊട്ടാകെ ശിശുക്ഷേമ സമിതിക്ക് കീഴില്‍ 13 അമ്മത്തൊട്ടിലുകളുണ്ട്.തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ രണ്ട് ഡോക്ര്‍മാരും എട്ട് നഴ്സും 76 കെയര്‍ ടേക്കര്‍മാരുമായുള്ള സംവിധാനം ഈ കുഞ്ഞുങ്ങളെ സംരക്ഷിക്കാനായുണ്ട്.കോഴിക്കോട് മാത്രമാണ് ഈ സംവിധാനം ഇല്ലാതിരുന്നത്.
ടെറ്റാനിക്കിലെ ക്യാപ്റ്റനായെത്തിയ നടന് ബെര്‍ണാഡ് ഹില്‍ അന്തരിച്ചു
കോഴിക്കോട് ആധുനിക അമ്മത്തൊട്ടില്‍ ഇനിയും നിര്‍മ്മാണ ഘട്ടത്തിലാണ്.ഇവയുടെ പ്രത്യേകത തിരുവനന്തപുരം ശിശുക്ഷേമസമിതി ആസ്ഥാനത്തിരുന്ന് പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ കഴിയും എന്നതായിരുന്നു. ഏത് അമ്മത്തൊട്ടിലില്‍ കുട്ടിയെത്തിയാലും വാട്സാപ്പിലും മെയിലിലും വിവരം മുഖ്യ ഓഫീസില്‍ ലഭിക്കും.കുഞ്ഞിന് ഉടനടി സംരക്ഷണം ഉറപ്പാക്കാം എന്നതാണ് പ്രത്യേകത.
കൊച്ചിയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച അമ്മത്തൊട്ടിലും ഇടുക്കി ചെറുതോണിയിലെയും കോട്ടയത്തെയും അമ്മത്തൊട്ടിലുകളും അറ്റകുറ്റ പണികളിലാണ്. ഇടുക്കി, വയനാട്, കാസര്‍കോട്, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലും അമ്മ തൊട്ടില് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നതാണ്.2002 ലാണ് കേരളത്തില്‍ അമ്മത്തൊട്ടിലുകള്‍ തുറന്നത്.തിരുവനന്തപുരം തൈക്കാട് 2002 നവംബര്‍ 14-നാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. സംസ്ഥാനത്തെ അമ്മത്തൊട്ടിലില്‍ കിട്ടിയത് 750 നവജാതശിശുക്കളെയാണ്.ഇവയില്‍ 599 എണ്ണവും തിരുവനന്തപുരത്തായിരുന്നു.