മൂവാറ്റുപുഴ: നഗരത്തില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള നായയുടെ ആക്രമണത്തില്‍ 9 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 9ഓടെ മൂവാറ്റുപുഴ നഗരസഭയിലെ 7 വാര്‍ഡുകളിലെ ആളുകള്‍ക്കാണ് നായയുടെ ആക്രമണമുണ്ടായത്. കുട്ടികള്‍ അടക്കം 9പേര്‍ക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. മദ്രസയിലും, അമ്പലത്തിലും പോയി മടങ്ങി വരുകയായിരുന്ന കുട്ടികളെയും ജോലിക്ക് പോയവരെയുമാണ് നായ ആക്രമിച്ചത്.
പുളിഞ്ചോട് ജംഗ്ഷന് സമീപം ഇരുചക്രവാഹനത്തിലെത്തിയ യാത്രക്കാരന് നേരയും നായയുടെ ആക്രമണംഉണ്ടായി. നായ പോകുന്ന വഴിയില്‍ ഉള്ളവരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയെ ഇതുവരെ കണ്ടെത്താത്തത് ജനങ്ങളില്ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
സ്വകാര്യ വ്യക്തിയുടെ നായയാണ് ആക്രമണം നടത്തിയതെന്നും പരിക്കേറ്റവര്‍ക്ക് ജനറല്‍ ആശുപത്രിയില്‍ സൗജന്യമായി ചികിത്സ ഒരുക്കിയിട്ടുണ്ടെന്നും ജില്ല കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകിക്കുമെന്നും മൂവാറ്റുപുഴ നഗരസഭ ചെയര്മാന് പി.പി എല്‍ദോസ് പറഞ്ഞു.
തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് നല്‍കേണ്ട രണ്ട് ഡോസ് വാക്സിനുകളും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലുണ്ടെന്നും പരിക്കേറ്റവരുടെ നില തൃപ്തികരമാണന്നും നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. മൂവാറ്റുപുഴ നഗരസഭ അധികൃതരുടെ അറിയിപ്പിനെ തുടര്‍ന്ന് കോട്ടയത്തുനിന്നും, തൊടുപുഴയില്‍ നിന്നും നായയെ പിടിക്കുന്നതിനുള്ള സംഘം പുറപ്പെട്ടിട്ടു.