കെഎസ്ആര്‍ടിസി ബസിന്റെ വളയം പിടിച്ച് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. പുതുതായി നിരത്തിലിറക്കിയ എസി പ്രീമിയം ബസാണ് മന്ത്രി സെക്രട്ടേറിയറ്റ് മുതല്‍ തമ്പാനൂര്‍ വരെ ഓടിച്ചത്.എസി ബസിന് നിരക്ക് കുറവാണെന്നും എക്സ്പ്രസിന് താഴെയും സൂപ്പര്‍ ഫാസ്റ്റിന് മുകളിലുമായാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വണ്ടിയില്‍ വൈഫൈ നല്കാന് ഉദ്ദേശിക്കുന്നുണ്ട്. നിശ്ചിത അളവ് ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കാനാണ് ആലോചിക്കുന്നത്.
ബസിലെ എസിക്ക് എന്തെങ്കിലും തകരാര്‍ വന്നാല്‍ ജനല്‍ തുറക്കാന്‍ കഴിയും.ബസില്‍ ക്യാമറയുണ്ടാകും. ലഘുഭക്ഷണവും വെള്ളവും വാങ്ങാനുള്ള സൗകര്യമുണ്ടാകും.സീറ്റ് നിറഞ്ഞാല്‍ പിന്നെ മറ്റു സ്റ്റാന്‍ഡുകളില്‍ നിര്‍ത്താതെ വേഗത്തില്‍ പോകാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 2 ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്
എസി പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ മിനിമം നിരക്ക് 40 രൂപയായിരിക്കും. എസി സീറ്റിന്റെ മിനിമം നിരക്ക് 60 രൂപയും സാധാരണ സൂപ്പര്‍ ഫാസ്റ്റിന്റെ നിരക്ക് 22 രൂപയുമാണ്.എസി പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ബസില്‍ 40 സീറ്റുകളുണ്ട്. എസി പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ചെ 5.30ന് തിരുവനന്തപുരത്തുനിന്ന് യാത്ര തിരിച്ച് 11.05ന് എറണാകുളത്തെത്തും. 2 മണിക്ക് എറണാകുളത്തുനിന്ന് തിരിച്ച് കോട്ടയം വഴി 10.35ന് തമ്പാനൂരില്‍ എത്തിചേരും.ബസിന് 21 സ്റ്റോപ്പുകളുണ്ടാകും.ബസില്‍ 35 പുഷ്ബാക്ക് സീറ്റുകളും ഓരോ സീറ്റിനും സീറ്റ് ബെല്‍റ്റും ഫുട് റെസ്റ്റും ചാര്‍ജിങ് പോര്‍ട്ടുകളും ഉണ്ടാകും.