ആഴക്കടൽ മീൻപിടിത്തം 51 ദിവസം തടഞ്ഞുകൊണ്ടുള്ള ട്രോളിങ് നിരോധനത്തിന് ഇനി 12 നാൾ. ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെയാണ് ട്രോളിങ് നിരോധനം.എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ മെയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഈ കാലയളവിൽ ട്രോളിംഗ് ബോട്ടിൽ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികൾക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികൾക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകിയിരുന്നു. മത്സ്യസമ്പത്തിന്റെ വർധനവിനും സംരക്ഷണത്തിനും വേണ്ടി 50 ദിവസത്തിലേറെ നീളുന്ന ആഴക്കടൽ മീൻപിടിത്തം നിരോധിച്ചുകൊണ്ട് സംസ്ഥാനത്ത് നിയമംവന്നത് 1988 മുതലാണ്.