അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു.താവളം കൊല്ലങ്കടവ് ഊരിലെ കാളിയുടെ മകള്‍ വള്ളി കെ (26) ആണ് മരിച്ചത്.
പുലര്‍ച്ചെയോടെ അവശത അനൂഭവപ്പെട്ട വള്ളിയെ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 8 മണിയോടെ
മരണം സംഭവിച്ചു.വളാഞ്ചേരിയില്‍ വളാഞ്ചേരിയില്‍ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു വള്ളി.
ജനിതക കാരണങ്ങളാല്‍ ചുവന്ന രക്തകോശങ്ങള്‍ക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താല്‍ സംഭവിക്കുന്ന രോഗമാണ് അരിവാള്‍ രോഗം. ഉഷ്ണ, ഉപോഷ്ണ മേഖലകളിലാണ് പ്രധാനമായും ഈ രോഗം കണ്ടുവരുന്നത്.കേരളത്തില്‍ പ്രധാനമായും വയനാട്ടിലും അട്ടപ്പാടിയിലുമാണ് ഈ രോഗം കണ്ടുവരുന്നത്.