കാസര്‍ക്കോട് യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് വന്‍ വിജയം നേടുമെന്നും,പാലക്കാട് സി പി എം സ്ഥാനാര്‍ത്ഥി എ വിജയരാഘവന് നേരിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മനോരമ വി എം ആര് എക്സിറ്റ്പോള്‍ സര്‍വ്വേഫലം.ദേശീയ മാധ്യമങ്ങളും മറ്റും കഴിഞ്ഞ ദിവസം നടത്തിയ പ്രവചനങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമായൊരു സര്‍വ്വേഫലമാണ് മനോരമ പുറത്തുവിട്ടിരിക്കുന്നത്.തിരുവനന്തപുരത്ത് ശശി തരൂര്‍ വിയര്‍ത്ത് വിജയിക്കുമെന്നും.രാജീവ് ചന്ദ്രശേഖര്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടിവരുമെന്നുമാണ് സര്‍വ്വേ ഫലം.
കൊല്ലത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന് വിജയം ആവര്‍ത്തിക്കും.45.33 ശതമാനം വോട്ടുകള്‍ നേടി വിജയം ആവര്‍ത്തിക്കുമെന്നും.ഒരു ലക്ഷത്തിലേറെ വോട്ട് നേടുമെന്നും പ്രവചനത്തില്‍ പറയുന്നുണ്ട്.സി പി എമ്മിലെ എം മുകേഷായിരുന്നു എതിരാളി.മലപ്പുറത്ത് 52.56 ശതമാനം വോട്ടുകളുമായി യു ഡി എഫ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീര്‍ വിജയിക്കും.ഡി വൈ എഫ് ഐ നേതാവ് വസീഫായിരുന്നു എതിരാളി.
ഇടുക്കിയില്‍ വീണ്ടും ഡീന്‍ കുര്യാക്കോസ് വിജയിക്കുമെന്നാണ് സര്‍വ്വേഫലം പറയുന്നത്.54.4 ശതമാനം വോട്ടുകള്‍ യു ഡി എഫ് നേടുമെന്നാണ് പ്രവചനം.മുന്‍ എം പി ജോയ്സ് ജോര്‍ജായിരുന്നു എതിരാളി.കണ്ണൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്തി കെ സുധാകരനും സി പിഎം സ്ഥാനാര്‍ത്ഥി എം വി ജയരാജനും ഒപ്പത്തിനൊപ്പമാണ്.42 ശതമാനം വോട്ടുനേടിയാണ് ഇരു സ്ഥാനാര്‍ത്ഥികളും ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്. കെ പി സി സി അധ്യക്ഷന്‍ കൂടിയായ കെ സുധാകരനാണ് കണ്ണൂരിലെ സിറ്റിംഗ് എം പി.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വോട്ടുകുറയും.50.99 ശതമാനം മാത്രമാണ് രാഹുലിന് ലഭിക്കാവുന്നവോട്ട്.ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടാവുമെന്നാണ് പ്രവചനം.ആറ്റിങ്ങലില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് 37.48 ശതമാനം വോട്ടുകള്‍ക്ക് വിജയിക്കും. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ജോയിയാണ് രണ്ടാം സ്ഥാനത്തെത്തുകയെന്നും ബി ജെ പി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരന് മൂന്നാം സ്ഥാനംതൊണ്ട് തൃപ്തിയടയേണ്ടിവരുമെന്നും പ്രവചനത്തില്‍ പറയുന്നു.