പാലക്കാട്:കേരളത്തിലെ യു ഡി എഫിനുണ്ടായ വലിയ വിജയത്തിനു പിന്നില്‍ ജമാഅത്തും, എസ് ഡി പി ഐയുമാണെന്ന് സി പി എം നേതാവ് എ കെ ബാലന്. ഇത് രാജ്യത്തിന് വലിയ അപകടമാണ്. തൃശ്ശൂരില്‍ ബി ജെ പി അക്കൗണ്ട് തുറന്നിട്ടുണ്ട്. എന്നാല്‍ സുരേഷ് ഗോപിക്ക് ലഭിച്ച വോട്ടുകളെല്ലാം ബി ജെ പി വോട്ടാണെന്ന് കരുതരുത്. എല്‍ ഡി എഫ് വോട്ടുകള്‍ ചോര്‍ന്നിട്ടില്ല, ഞങ്ങളെ സംബന്ധിച്ചിടത്തോളം ഉണ്ടായിരിക്കുന്ന തിരിച്ചടികള്‍ പരിശോധിക്കുമെന്നും തിരുത്തേണ്ടത് വല്ലതുമുണ്ടെങ്കില്‍ തിരുത്തുമെന്നും എ കെ ബാലന് പറഞ്ഞു.