മൂന്നാം തവണ അധികാരമേറ്റുകൊണ്ട് മോദി തന്റെ ആദ്യ ഫയലില്‍ ഒപ്പുവെച്ച് കര്‍ഷകര്‍ക്കുള്ള പിഎം-കിസാന്‍ നിധിയുടെ 17-ാം ഗഡു അനുവദിച്ചു.രാജ്യത്തുടനീളമുള്ള എട്ട് കോടിയിലധികം കര്‍ഷകര്‍ക്ക് 20,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. രാജ്യത്തെ 9.3 കോടി കര്‍ഷകര്‍ക്ക് ഇതിലൂടെ പ്രയോജനം ലഭിക്കും.
ലോകത്തിലെ ഏറ്റവും വലിയ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (DBT) പദ്ധതികളില്‍ ഒന്നാണ് കിസാന്‍ യോജന.2018 ഡിസംബര്‍ 1 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആരംഭിച്ചത് രാജ്യത്തുടനീളമുള്ള എല്ലാ ഭൂവുടമ കര്‍ഷക കുടുംബങ്ങള്‍ക്കും വരുമാന പിന്തുണ നല്കാന് ലക്ഷ്യമിടുന്നതാണ് പദ്ധതി. പ്രതിവര്‍ഷം 6000 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. മൂന്ന് മാസ ഗഡുക്കളായി 2000 രൂപ വീതം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും.