കുവൈത്തില്‍ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ നടുങ്ങിയിരിക്കുന്ന ലോകമലയാളികള്‍ക്കായി ഹൃദയം തൊടുന്ന കുറിപ്പുമായി ബാബു പോള്‍ തുരുത്തി.അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലാണ് കുറിപ്പ് പങ്കിട്ടിരിക്കുന്നത്.ഈ നരഹത്യയ്ക്ക് പിന്നിലെ ഉത്തരവാദി ആരെന്ന ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രുപം
ഒരു ഞെട്ടലോടെമാത്രമേ ഓര്‍മ്മിക്കാനാവൂ!എത്രയോ കുടുംബങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് പൊലിഞ്ഞുപോയത്!ചില പഴയ സൗഹൃദങ്ങള്‍ക്ക് എന്തെങ്കിലും പറ്റിയോ എന്ന ആശങ്ക!ആരാണ് ഉത്തരവാദി? എന്നുമാണ് ആദ്യം പറഞ്ഞിരിക്കുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണ് എന്നുമാത്രം പറയാതെ, ആ ‘മലയാളിയുടമസ്ഥന്‍’ ആരാണെന്നു പറഞ്ഞാല്‍ എന്താ കുഴപ്പം? എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നുണ്ട്.ഈ ദുരന്തത്തിം നടന്ന കെട്ടിടത്തിന്റെ ഉടമസ്ഥന് കെ. ജി. എബ്രാഹമാണ് എന്നു പറയാന്‍ മലയാളമാദ്ധ്യമങ്ങള്‍ക്ക് എന്താണു വിമുഖത? എന്ന ശക്തമായ ആരോപണമാണ് ബാബു പോള്‍ ഉന്നയിച്ചിരിക്കുന്നത്.NBTC കമ്പനി 1977-ല്‍ ആരംഭിച്ച ഒന്നാണ്.കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയനായി വെബ്സെറ്റും നല്‍കിയിട്ടുണ്ട് (> https://www.nbtcgroup.com/).
കുവൈറ്റിലെ നിയമമനുസരിച്ച്, മലയാളിയോ ഏതു വിദേശിയോ ഉടമസ്ഥനായാലും ഒരു കുവൈറ്റിയായിരിക്കണം നിയമപ്രകാരമുള്ള ഉടമസ്ഥന്.ഏതു മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴില്ക്യാമ്പിലാണ് തൊഴിലാളിയുടെ ക്ഷേമവും സുരക്ഷിതത്വവും
ഉറപ്പുവരുത്തിയിട്ടുള്ളത്? ബാച്ചിലേഴ്സ് താമസിക്കുന്ന, രണ്ടു ബെഡ്ഡ്റൂമും ഹാളും അടുക്കളയുമുള്ള അപ്പാര്‍ട്ടുമെന്റില്‍ അനുവദിച്ചിട്ടുള്ളത് 4-പേര്‍ക്കുള്ള താമസമാണ്.എന്നാല്‍ എല്ലാ ക്യാമ്പുകളിലും ഏററവും കുറഞ്ഞത് 8-പേരുണ്ടാകും.ഹാളിലുംകൂടെ 2-പേരെ ചേര്‍ത്ത്, 10ഉം അതില്‍ക്കൂടുതലും തൊഴിലാളികളെ താമസിപ്പിക്കുന്ന ക്യാമ്പുകളുമുണ്ട് എന്നും അദ്ദേഹം കുറിപ്പിലുടെ തുറന്നടിച്ചു.
ലഭിക്കുന്ന വിവരമനുസരിച്ച് ഈ ക്യാമ്പില്‍ 196 തൊഴിലാളികള്‍ ഉണ്ടായിരുന്നു.ഒരു അപ്പാര്‍ട്ട്മെന്റില്‍ 4-പേര് വീതമെങ്കില്‍,49 അപ്പാര്‍ട്ട്മെന്റുകള്‍ വേണം.കെട്ടിടത്തിന്റെ ഒരു നിലയില്‍ 3-4 അപ്പാര്‍ട്ടുമെന്റുകള്‍ വീതം ഉണ്ടെങ്കില്‍ത്തന്നെ, 12 നിലകളുള്ള കെട്ടിടമായിരിക്കണം. ഈ കെട്ടിടത്തിന് ആറോ ഏഴോ നിലകള്മാത്രമേയുള്ളൂ.ചാളയടക്കുന്നതുപോലെ തൊഴിലാളികളെ കുത്തിനിറച്ചിരുന്നുവെന്നു സാരം! തീപിടിത്തത്തിന്റെ കാരണം പലതാകാം. ഷോര്‍ട്ട്സര്‍ക്ക്യൂട്ട് ആകാം; തൊഴിലാളികളോ കെട്ടിടത്തിന്റെ സൂക്ഷിപ്പുകാരനോ (ഹാരിസ്) ഭക്ഷണമുണ്ടാക്കിയപ്പോള്‍ അബദ്ധത്തില്‍ തീ പടര്‍ന്നതാകാം; കൃത്യമായ മെയിന്റനന്‍സ് ഇല്ലാത്തതിനാല്‍ സംഭവിച്ചതാകാം. ഗുണനിലവാരമുള്ള കെട്ടിടത്തിന് വാടക കൂടുമല്ലോ? അപ്പോള്‍ ഇത്തരം കെട്ടിടങ്ങളും തൊഴിലാളികളുടെ എണ്ണവും നല്കുന്ന ലാഭം അത്ര ചെറുതല്ല!
കെട്ടിടത്തിന്റെ താഴേനിലയില്‍ സംഭരിച്ചിരുന്ന ഗ്യാസ്സിലിണ്ടറുകളാണ് അപകടത്തിനു കാരണമായതെന്ന് ഫയര്ഫോഴ്സ്ഡിപ്പാര്ട്ട്മെന്റ് അറിയിക്കുന്നുണ്ട്. ലേബര്‍ക്യാമ്പിന്റെ താഴേ സിലിണ്ടറുകള്‍ സൂക്ഷിച്ചുവയ്ക്കാനുള്ള കാരണം എന്താണെന്നറിയില്ല. ഒരുപക്ഷേ, ക്യാമ്പിലേക്ക് ആവശ്യമായ ഭക്ഷണം തയ്യാറാക്കുന്ന മെസ്സ് ഉണ്ടായിരുന്നെന്നു തോന്നുന്നു. അതിചൂടുകാലത്ത് ഗ്യാസ്സ്സിലിണ്ടറുകള് സൂക്ഷിക്കുന്നതിന്ന് കൃത്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടായിരുന്നോ? ആരോടു ചോദിക്കാന്‍? അല്ലെങ്കിലും ഇതൊക്കെ ശ്രദ്ധിക്കണമെന്ന് ഏതു തൊഴിലുടമയ്ക്കാണ് നിര്‍ബ്ബന്ധം?
കുവൈറ്റിലെ ഡെപ്യൂട്ടി പ്രൈംമിനിസ്റ്ററുടെ വാക്കുകളും ഒപ്പം നല്‍കിയിട്ടുണ്ട്: Kuwait’s deputy prime minister Sheikh Fahad Al-Yousuf Al-Sabah, who is also the minister of interior, said the fire mishap was a ‘result of the greed of the company and building owners’. The building is rented by the NBTC group, reportedly owned by Malayali businessman KG Abraham. Low-paid, blue-collar workers in the Gulf often live in overcrowded accommodations.’ലോകം ഷോപ്പിംഗിനെത്തുന്ന’ ലുലുവിന്റെ തൊഴില്ക്യാമ്പിലും ഇതൊക്കെത്തന്നെ സ്ഥിതി.ആരോടു പരാതി പറയും? ഏതു സ്ഥാപനത്തിന്റെ എച്ച്. ആര്.-ല്‍ പരാതി പറഞ്ഞാലും ജോലിയില്‍നിന്നു പിരിച്ചുവിടലായിരിക്കും ഫലം.എച്ച്. ആര്. ഡിപ്പാര്‍ട്ട്മെന്റ് കണ്ടിട്ടുള്ളവരുണ്ടെങ്കില്, അതുതന്നെ മഹാഭാഗ്യം! ഈ തീപിടിത്തം കമ്പനിയുടെ ഉത്തവാദിത്വമില്ലായ്മമൂലം ഉണ്ടായതാണ്.
കെ.ജി.എബ്രാമിനെതിരേ നരഹത്യയ്ക്കു കേസെടുക്കണം.ആരു ചെയ്യും?എന്താണ് ഈ പാവം തൊഴിലാളികളുടെ കുടുംബത്തിന് കിട്ടാന്‍പോകുന്ന നഷ്ടപരിഹാരം? (ഒന്നും പൊലിഞ്ഞുപോയ ജീവന് പകരമാവില്ലെങ്കിലും).ബ്ലഡ്മണിക്കുവേണ്ടി ഒരുമിച്ചുചേര്‍ന്ന ഒരു സമൂഹം, ഈ പാവങ്ങള്‍ക്കുവേണ്ടി ഒരുമിക്കുമോ?അധികാരികള്‍, നിയമങ്ങള്‍, ഒക്കെ എത്രത്തോളം അവരുടെകൂടെ നില്ക്കുമെന്നു നോക്കാം. നിതാഖാത്ത് ആരും മറന്നട്ടില്ല എന്നു കരുതുന്നു.4-പേരില്‍ക്കൂടുതല്‍ തൊഴിലാളികളെ ഒരപ്പാര്‍ട്ടുമെന്റില്‍ താമസിപ്പിക്കുന്നതു ശരിയല്ല എന്നു മാനേജുമെന്റിനോട് ഉപദേശിച്ചതിന് പിരിഞ്ഞു പോരേണ്ടിവന്ന ഒരു എച്ച്. ആര്. മാനേജരുടെ പരിദേവനം കൂടെ ഇതെഴുതുമ്പോള്‍ മനസ്സിലുണ്ട്.?
എന്ന ചോദ്യത്തോടെയാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.