ഏഴാം വാര്‍ഷിക നിറവില്‍ കൊച്ചി മെട്രോ.ഇന്‍ഫോപാര്‍ക്ക് വരെയുള്ള അടുത്തഘട്ട നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.2017 ജൂണ്‍ 17നാണ് കൊച്ചി മെട്രോ ഭൂപടത്തില്‍ ഇടംപിടിച്ചത്.ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു ആദ്യ സര്‍വീസ്. കഴിഞ്ഞവര്‍ഷം തൃപ്പൂണിത്തുറ വരെ നീട്ടി.28.4 കിലോമീറ്റര്‍ പാതയും 25 സ്റ്റേഷനുകളുമുണ്ട് നിലവില്‍.ഏഴാംപിറന്നാള്‍ ആഘോഷമാക്കാന്‍ വിവിധ പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്.
കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്കുവരെയുള്ള രണ്ടാംഘട്ട പാതയുടെ നിര്‍മാണക്കരാറും നല്‍കാനുള്ള ഒരുക്കത്തിലാണ് കെഎംആര്‍എല്‍. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷത്തിനോട് അടുത്തു.അടുത്ത ഘട്ടത്തിനായുള്ള സ്റ്റേഷനുകള്‍ക്ക് സ്ഥലമേറ്റെടുപ്പ് കഴിഞ്ഞു.1957.05 കോടി രൂപയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യപങ്കാളിത്തമുള്ള രണ്ടാംഘട്ട മെട്രോപാതയുടെ നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.