ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവകേന്ദ്രത്തിൽനിന്നു 10 കിലോമീറ്റർ ചുറ്റളവിൽവരുന്ന പ്രദേശങ്ങളിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, വിസർജ്യം (വളം), ഫ്രോസൺ മീറ്റ് എന്നിവയുടെ ഉപയോഗവും വിപണനവും കൊണ്ടുപോകലും ജൂലായ് മൂന്നുവരെ കളക്ടർ നിരോധിച്ചു.പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ കള്ളിങ് പൂർത്തിയായി. മൂന്നുമാസത്തേക്കു പക്ഷികളെ വളർത്തുന്നതിനും നിരോധനമുണ്ട്.
ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം, ചേർത്തല നഗരസഭ, മാരാരിക്കുളം വടക്ക്, മണ്ണഞ്ചേരി, പട്ടണക്കാട്, വയലാർ, ചേന്നംപള്ളിപ്പുറം, കടക്കരപ്പള്ളി, തുറവൂർ, തൈക്കാട്ടുശ്ശേരി, കുത്തിയതോട്, കോടംതുരുത്ത് എഴുപുന്ന, പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി, മാരാരിക്കുളം തെക്ക്, തഴക്കര, വെണ്മണി, മാവേലിക്കര നഗരസഭ, ചെറിയനാട്, ബുധനൂർ, പുലിയൂർ, ആല, മുളക്കുഴ, ചെങ്ങന്നൂർ നഗരസഭ, പാണ്ടനാട്, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലെ വാടയ്ക്കൽ, ഗുരുമന്ദിരം, ഇരവുകാട്, സനാതനപുരം, കളർകോട്, ബീച്ച്, കുതിരപ്പന്തി, ഹൗസിങ് കോളനി, കൈതവന ഒഴികെയുള്ള വാർഡുകളിലുമാണ് നിരോധനം.