കണ്ണൂര്‍: പി.ജയരാജനും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവായ മനുതോമസും തമ്മിലുള്ള പോര് മുറുകുന്നു.പി ജയരാജനെതിരായ മനു തോമസിന്റെ ഇന്നലെത്തെ ഫേസ് ബുക്ക് പോസ്റ്റിന് മറുപടിയുമായി ആകാശ് തില്ലങ്കേരി ഇന്ന് രംഗത്ത് വന്നിരുന്നു.
ഈ ഭീഷണിക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെ മനു തോമസ് തിരിച്ചടിച്ചു.ടിപി വധവും ഷുഹൈബ് വധവും ഓർമിപ്പിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്.ഒഞ്ചിയവും എടയന്നൂരും വിപ്ലവമല്ല,വൈകൃതമായിരുന്നു.
പി.ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോൾ ക്വട്ടേഷൻ സംഘം ഭീഷണിയുമായി വന്നതിൽ ആശ്ചര്യമില്ല.കൊല്ലാനാവും;പക്ഷേ നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ല.വ്യാജസൈന്യങ്ങളെ തെല്ലും ഭയമില്ല.സംഘടനയെ സംരക്ഷിക്കാൻ ക്വട്ടേഷൻ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് നേതൃത്വം പറയണമെന്നും മനുതോമസ് ആവശ്യപ്പെട്ടു.