ജിയോ തങ്ങളുടെ നിരക്ക് വർധന പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് പിന്നാലെ ഉപഭോക്താക്കൾക്ക് പണി കൊടുത്ത് എയർടെൽ.
പ്രീപെയ്ഡ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമാവും.11 മുതൽ 21 ശതമാനം വരെയാണ് വർധന. ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കഴിഞ്ഞ ദിവസമാണ് ജിയോ താരിഫ് 12 മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിച്ചത്.
രാജ്യത്ത് മെച്ചപ്പെട്ട രീതിയില്‍ ടെലികോം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം 300 രൂപയില്‍ കൂടുതല്‍ വേണമെന്ന നിലപാടാണ് എയര്‍ടെലിന്. എങ്കിലോ നെറ്റ് വര്‍ക്ക് സാങ്കേതിക വിദ്യയിലും സ്പെക്ട്രത്തിനും വേണ്ടി നിക്ഷേപങ്ങള്‍ നടത്താനാകൂവെന്നും കമ്പനി പറയുന്നു.
ജൂലായ് മൂന്ന് മുതലാണ് പുതിയ മൊബൈല്‍ താരിഫുകള്‍ നിലവില്‍ വരിക. ദിവസം 70 പൈസയില്‍ താഴെ മാത്രമേ വര്ധനവുണ്ടാവൂവെന്നും കമ്പനി പറയുന്നു. വോഡഫോണും താമസിയാതെ നിരക്ക് വര്‍ധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. 27 ശതമാനം വരെയാണ് ജിയോ താരിഫുകള്‍ ഉയര്‍ത്തിയത്.