കൊച്ചി:വില്പനയില് ഇരട്ട അക്ക വളര്‍ച്ച തുടര്‍ന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ).2024 ജൂണില്‍ 5,18,799 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്.60 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച.ആകെ വില്പനയില് 4,82,597 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്.36,202 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി 70 ശതമാനം വര്‍ധിച്ചപ്പോള്‍, ആഭ്യന്തര വില്പനയില് 59 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ജൂണ്‍ മാസം കമ്പനി മേഘാലയയില്‍ അതിന്റെ ആദ്യ സെയില്‍സ് ആന്‍ഡ് സര്‍വീസ് ഔട്ട്ലെറ്റ് തുറന്നിരുന്നു.മലപ്പുറം ഉള്‍പ്പെടെ രാജ്യത്തെ 9 നഗരങ്ങളില്‍ റോഡ് സുരക്ഷ ബോധവല്‍ക്കരണ ക്യാമ്പയിനുകളും ഹോണ്ട കഴിഞ്ഞ മാസം സംഘടിപ്പിച്ചു.ഒരു ലക്ഷം തൈകള്‍ നട്ടായിരുന്നു ലോക പരിസ്ഥിതി ദിനാചരണം.ഇതിന് പുറമേ 2024 എഫ്ഐഎം ഏഷ്യ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിലും, ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിലും ഹോണ്ട റേസിങ് ഇന്ത്യ ടീം റൈഡര്‍മാരുടെ മികച്ച പ്രകടനത്തിനും ജൂണ്‍ സാക്ഷ്യം വഹിച്ചു.