കൊച്ചി: യൂസ്ഡ് കാറുകള്‍ വാങ്ങുന്നവരില്‍ 48.5 ശതമാനവും ശമ്പളക്കാരായ പ്രൊഫഷണലുകളാണെന്ന് കാര്‍സ്24-ന്റെ 2024 കലണ്ടര്‍ വര്‍ഷത്തെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള രണ്ടാം ത്രൈമാസ കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രമോഷനുകളും ബോണസുകളും പുതിയ ചുമതലകളുമെല്ലാം ലഭിക്കുന്ന കാലമാണ് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ത്രൈമാസം.
ജീവിത ശൈലിയിലുണ്ടാകുന്ന ഉയര്‍ച്ചയുടേയും പ്രതിദിന യാത്രകളുടേയും പശ്ചാത്തലത്തില്‍ വ്യക്തിഗത വാഹനത്തിനായി നിക്ഷേപം നടത്തുന്ന തീരുമാനം കൂടുതല്‍ കോര്‍പറേറ്റ് ജീവനക്കാര്‍ കൈക്കൊള്ളുന്നുമുണ്ട്. ഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളില്‍ ഇത്തരം വാങ്ങലുകളുടെ കാര്യത്തില്‍ ഗണ്യമായ വളര്‍ച്ചയാണുണ്ടായത്.
ഉപഭോക്താക്കളുടെ കാര്‍ വാങ്ങല്‍ താല്പര്യങ്ങള് വൈവിധ്യമാര്‍ന്ന രീതിയില്‍ ഉടലെടുക്കുന്നതാണ് കാണാനായതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ കാര്‍സ്24 സഹ സ്ഥാപകന്‍ ഗജേന്ദ്ര ജന്‍ഗിദ് പറഞ്ഞു.
ആഗ്ര, കോയമ്പത്തൂര്‍, നാഗ്പൂര്‍, വദോധര തുടങ്ങിയ മെട്രോ ഇതര നഗരങ്ങളില്‍ വില്പന ഗണ്യമായി ഉയരുന്നതാണ് കഴിഞ്ഞ ത്രൈമാസത്തില്‍ കാണാനായത്. സ്വിഫ്റ്റ്, ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയവയാണ് കൂടുതല്‍ ജനപ്രീതി നേടിയ കാറുകള്‍, മാരുതി സുസുക്കി, ഹ്യുണ്ടായ്, ഹോണ്ട, ടാറ്റ എന്നീ ബ്രാന്‍ഡുകള്‍ മുന്‍നിരയില്‍ തുടരുകയും ചെയ്തു.