നിർണായക ഉത്തരവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.വിസി മാർ സ്വന്തം കേസ് സ്വന്തം ചെലവിൽ നടത്തണമെന്ന് ഗവർണർ.ഗവർണർക്കെതിരെ കേസ് നടത്താൻ വിസിമാർ സർവകലാശാല ഫണ്ടിൽ നിന്നും ചെലവിട്ട ഒരു കോടി പതിമൂന്നു ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ഗവർണർ ഉത്തരവിട്ടു.
സർവ്വകലാശാലകളുടെ ഫണ്ടിൽ നിന്നും പണം ചെലവിട്ടതിന് നീതീകരണമില്ല. ചെലവിട്ട തുക വിസി മാർ ഉടനടി തിരിച്ചടച്ച് റിപ്പോർട്ട് ചെയ്യാനും ഗവർണറുടെ ഉത്തരവ്. ഇത് സംബന്ധിച്ച് ഗവർണറുടെ സെക്രട്ടറി എല്ലാ വിസി മാർക്കും അടിയന്തിര നിർദേശം നൽകി. വി.സി. നിയമനം അസാധുവാക്കിയ ഗവർണറുടെ ഉത്തരവിനെതിരേ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വി.സിമാർ കേസ് നടത്താൻ സർവകലാശാലയിൽ നിന്ന് ഫണ്ട് തുക ചെലവഴിച്ചിരുന്നു. ഈ തുക തിരിച്ചടക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.