വാട്സ്ആപ് ശബ്ദസന്ദേശങ്ങൾ ചില സമയങ്ങളിലെങ്കിലും ഉപയോക്താവിനെ കുഴക്കാറുണ്ട്. ആളുകൾ തിങ്ങിനിറഞ്ഞ പൊതുസ്ഥലങ്ങളിലോ മറ്റോ ആകുമ്പോൾ, ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ശബ്ദസന്ദേശം കേൾക്കാനാവില്ല.
ശബ്ദ സന്ദേശങ്ങൾ ടെക്സ്റ്റ് മെസേജായിരുന്നെങ്കിൽ എന്ന് ആരും ആഗ്രഹിച്ചുപോകും.ഉപയോക്താവിന്റെ ഈ ആഗ്രഹം യാഥാർഥ്യമാകാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ശബ്ദസന്ദേശങ്ങളെ എഴുത്താക്കിമാറ്റാന്‍ സാധിക്കുന്ന ട്രാൻസ്ക്രിപ്ഷൻ ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്സ്ആപ്.
ട്രംപിനെ വെടിവെച്ചത് 20കാരൻ, തോക്ക് കണ്ടെടുത്തു
വാട്സ്ആപ് ഫീച്ചര്‍ ട്രാക്കര്‍ വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിട്ടത്. ഇപ്പോൾ ചില രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ വാട്സ്ആപ് ഈ സേവനം നൽകുന്നുണ്ട്. വാട്സ്ആപ്പിന്റെ ആന്‍ഡ്രോയ്ഡ് ബീറ്റ 2.24.15.55 പതിപ്പിലാണ് ഇത് ലഭ്യമാവുക.ഹിന്ദി, സ്പാനിഷ്, ഇംഗ്ലീഷ്, റഷ്യന്‍, പോർചുഗീസ് ഭാഷകളിലാണ് ഈ ഫീച്ചര്‍ ലഭ്യമായിരിക്കുന്നതെന്ന് വാബീറ്റാ ഇന്‍ഫോ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങള്‍ അയക്കുന്ന ശബ്ദസന്ദേശങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്ന ശബ്ദ സന്ദേശങ്ങളും ട്രാൻസ്ക്രൈബ് ചെയ്യാനാവും. ഫോണില്‍തന്നെയാണ് ഈ പ്രക്രിയ നടക്കുക എന്നതിനാൽ ഒരു ഘട്ടത്തിലും സ്വകാര്യത ഹനിക്കപ്പെടുന്നില്ല. വാട്സ്ആപ്പിൽ അടുത്തിടെയാണ് മെറ്റയുടെ എ.ഐ ചാറ്റ് ബോട്ട് വന്നത്. ഇതിന് വലിയ സ്വീകാര്യത കിട്ടിയിരിക്കെയാണ് പുതിയ ഫീച്ചറുമായി വീണ്ടും വാട്സ്ആപ് എത്തിയിരിക്കുന്നത്.