സംസ്ഥാനത്ത് കാലവര്‍ഷം സജീവമായതോടെ പകര്‍ച്ചപനിയും പടര്‍ന്ന് പിടിക്കുന്നു.തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. കോളറ സ്ഥിരീകരിച്ച രോഗിയെ പരിചരിച്ച നഴ്സിന്റെ ഭര്‍ത്താവിനാണ് രോഗം സ്ഥിരീകരിച്ചത്.കോളറ കുടാതെ
ഡെങ്കിപ്പനി എലിപ്പനി മലമ്പനി വെസ്റ്റ് നൈല്‍, H1N1 എന്നീ പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.പനി ബാധിക്കുന്നവര്‍ സ്വയം ചികിത്സ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. റീന പറഞ്ഞു.
കൊച്ചിയിലും ഡെങ്കിപ്പനി കേസുകള്‍ ഉയരുകയാണ്. 1,252 പേരാണ് ഒരു മാസത്തിനുള്ളില്‍ ഡെങ്കിപ്പനി ബാധിച്ച് എറണാകുളത്ത് ചികിത്സ തേടിയത്. കളമശ്ശേരി നഗരസഭ പരിധിയില്‍ ഡെങ്കി ബാധിതരുടെ എണ്ണം 200 കടന്നു.വരും ദിവസങ്ങളില്‍ ഡെങ്കി കേസുകള്‍ ഉയരാനാണ് സാധ്യത. ഇത് മുന്നില്‍ക്കണ്ട് ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.