നാസയുടെ ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് സൗരയൂഥത്തിന് പുറത്ത് ആറ് ഗ്രഹങ്ങളെക്കൂടി കണ്ടെത്തി. ഇതോടെ സൗരയൂഥത്തിന് പുറത്ത് കണ്ടുപിടിച്ച ഗ്രഹങ്ങളുടെ എണ്ണം 5502 ആയി.
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തേക്കാള്‍ വലിയ, ഭൂമിയേക്കാള്‍ 1300ലേറെ ഇരട്ടി വലിപ്പമുള്ള ഒരു ഗ്രഹമാണ് ഇപ്പോള്‍ കണ്ടെത്തിയതില്‍ ഒന്ന്. സൂര്യനേക്കാള്‍ 40 മടങ്ങ് വലിപ്പമുള്ള നക്ഷത്രത്തെയാണ് ഈ ഗ്രഹം ഭ്രമണം ചെയ്യുന്നത്.
സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ (എക്സോപ്ലാനറ്റുകള്‍) നിരീക്ഷിക്കാനായി നാസ വിക്ഷേപിച്ച കൃതൃമോപഗ്രഹമാണ് ‘ടെസ്സ് (ട്രാന്‍സിറ്റിങ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ്)’.
സൗരയൂഥത്തിന് വെളിയില്‍ ജീവന് അനുകൂല സാഹചര്യങ്ങളുള്ള ഗ്രഹങ്ങളുണ്ടോ എന്ന് അന്വേഷിക്കുകയാണു ഇതിന്റെ പ്രധാന ലക്ഷ്യം. ഫ്ലോറിഡയിലെ കേപ് കാനവറലില്‍ നിന്നും സ്പെയ്സ് എക്സ് കമ്പനിയുടെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് 2018 ഏപ്രില്‍ 16നായിരുന്നു വിക്ഷേപണം.