കോഴിക്കോട്:കോച്ചിനുള്ളില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് ട്രെയിന്‍ യാത്രക്കാരന് സഹയാത്രികന്റെ കുത്തേറ്റു.ഇന്നലെ രാത്രി പതിനൊന്നരക്കും പന്ത്രണ്ടിനുമിടയില്‍ ആലപ്പി – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലായിരുന്നു സംഭവം.പയ്യോളിക്കും വടകരക്കുമിടയില്‍ വച്ചാണ് സംഭവം നടന്നത്.മറ്റൊരു യാത്രക്കാരന് സ്ക്രൂ ഡൈവര്‍ ഉപയോഗിച്ച് കുത്തുകയായിരുന്നു.മുറിവ് സാരമല്ല.കുത്തേറ്റ യാത്രക്കാരന് കണ്ണൂരിലേക്ക് യാത്ര തുടര്‍ന്നു.അക്രമിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.