മലപ്പുറം:നിപ ബാധ സംശയിച്ച 15 കാരന് ചെള്ള് പനി സ്ഥിരീകരിച്ചതായി മലപ്പുറം ഡിഎംഒ ആര് രേണുക.പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കൊച്ചിയിലെ മെട്രോപോളിസ് ലാബില്‍ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. ഇത് ആരോഗ്യ വകുപ്പിന് കൈമാറി. നിപ ബാധ സ്ഥിരീകരികരിക്കാനുള്ള പരിശോധന ഫലം വന്നിട്ടില്ലെന്നും ഡിഎംഒ അറിയിച്ചു.
കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 15കാരനാണ് നിപ വൈറസ് ബാധ സംശയിക്കുന്നത്.കുട്ടിയുടെ സ്ക്രീനിങ് പരിശോധനാഫലം പോസിറ്റീവാണ്.സ്വകാര്യ ലാബിലാണ് പരിശോധന നടത്തിയത്.സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്.ഇന്ന് വൈകിടോടെ ഫലം ലഭിക്കും.