രാമായണത്തേയും തുഞ്ചത്ത് ആചാര്യനേയും വാല്മീകിയേയും അപമാനിക്കുന്ന ലേഖന പരമ്പരയ്ക്കെതിരെ വിമര്‍ശനവുമായി അഡ്വ.ബി ഗോപാലകൃഷ്ണന്.ജമാഅത്താ ഇസ്ലാമിയുടെ മുഖപത്രം നടത്തിയ ലേഖന പരമ്പരയ്ക്കെതിരെയാണ് ബി ഗോപാലകൃഷ്ണന് വിമര്‍ശനം ഉന്നയിച്ചത്.മാധ്യമം ദിനപത്രത്തില്‍ രാമായണ മാസത്തോട് അനുബന്ധിച്ച് രാമനേയും രാമായണത്തേയും, വത്മീകിയേയും, തുഞ്ചത്ത് ആചാര്യനേയും അപമാനിച്ചും അവഹേളിച്ചും കൊണ്ട് പ്രസിദ്ധീകരിക്കുന്ന ‘രാമായണ സ്വരങ്ങള്‍, എന്ന പരമ്പര ഹിന്ദുസമൂഹത്തിനും ഹിന്ദുമത വിശ്വസങ്ങളേയും അവഹേളിക്കളാണെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.രാമായണ ഫെസ്റ്റ് കണ്‍വീനര്‍ ശ്രീകുമാര്‍ ആമ്പല്ലൂരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഈ അധിക്ഷേപം കണ്ടില്ലന്ന് നടിക്കുന്ന സാംസ്കാരിക ബുദ്ധിജീവികള്‍ എല്ലാകാലയളവിലും സ്വീകരിക്കുന്ന ഹിന്ദുവിരുദ്ധ നിലപാട് തന്നെയാണ് ഇക്കാര്യത്തിലും സ്വീകരിക്കുന്നത്.റംസാന് പുണ്യമാസത്തില്‍ ഖുറാന് എതിരെയായിരുന്നു.ഇതുപോലുള്ള അധിക്ഷേപങ്ങളെങ്കില് സാംസ്കാരിക നായകന്മാരും, ഇടതും വലതും ആയ രാഷ്ടീയകക്ഷികളും പല്ലും നഖവും ഉപയോഗിച്ച് രംഗത്ത് വരുമായിരുന്നില്ലേ..?എന്തുകൊണ്ട് ഹിന്ദുവിന്റെ കാര്യത്തില്‍ മാത്രം ഇവര്‍ നിസംഗരാകുന്നുവെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.
ശ്രീരാമന് മാനവീകതയുടെ പ്രതീകമാണ്.രാമായണം ആദ്യ ദളിത് കാവ്യവുമാണ്.വത്മീകി ദളിതനായിരിക്കെ രാമായണം ദളിത് വിരുദ്ധമാണന്നും സവര്‍ണ്ണ കാവ്യമാണന്നും പറയുന്നതും, ത്രേതായുഗത്തിലെ രാമന് കലിയുഗത്തില്‍ ജനിച്ച ബുദ്ധനെ ചോരനന്ന് വിളിച്ച് അക്ഷേപിച്ചു എന്ന് പരമ്പരയില്‍ എഴുതിയിട്ടുള്ളത് വിവരകേടും അപകീര്‍ത്തികരവുമാണ്.തുഞ്ചത്ത് ആചാര്യനെ അവഹേളിച്ചിട്ടും കണ്ടില്ലന്ന് നടിക്കുന്ന സാംസ്കാരിക നായകന്മാര് കേരളത്തിന് അപമാനമാണ്…ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.ഹിന്ദു സമൂഹം ചാഞ്ഞ് കിടക്കുന്ന മരമോ…ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയും അല്ല.ഹിന്ദു പ്രതീകങ്ങളെ അവഹേളിക്കുന്ന ഏതൊരു പ്രവര്‍ത്തിയേയും അതിശക്തമായരീതിയില്‍ പ്രതികരിക്കാന്‍ ഹിന്ദു സമൂഹം തയ്യാറാകുമെന്നും ബി.ഗോപാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.