കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തിരച്ചിലിന് ചീഫ് സെക്രട്ടറി ഏകോപനം നൽകുന്നുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രക്ഷാപ്രവർത്തനത്തിലെ പോരായ്മകളിൽ പ്രതികരിക്കാനുള്ള സമയമല്ലിതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ എല്ലാവിധത്തിലുമുള്ള ഏകോപനം നടത്തുന്നുണ്ട്. ചീഫ് സെക്രട്ടറി ഇതിന് മുൻകൈ എടുക്കുന്നു. മാധ്യമങ്ങൾ രക്ഷാപ്രവർത്തനം സജീവമാക്കാൻ ഇടപെടൽ നടത്തി. ലക്ഷ്യത്തിലേക്കെത്താൻ എല്ലാവരും യോജിച്ച് മുന്നോട്ടുപോകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.