തിരുവനന്തപുരം:പി.എസ്.സിയുടെയും ഏഴ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വെബ്സൈറ്റുകളില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു.പി.എസ്.സിയില്‍ നിന്ന് മാത്രം 65 ലക്ഷം ഉദ്യോഗാര്‍ഥികളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ചോര്‍ത്തിയ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക് വെച്ചെന്നും കണ്ടെത്തി.കേരള പൊലീസിന്റെ സൈബര്‍ ഡോം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
ആഭ്യന്തര സുരക്ഷപ്പോലും ബാധിച്ചേക്കാവുന്ന രേഖകളും വിവരങ്ങളും പുറത്തുപോയതോടെ പ്രൊഫൈലുകള്‍ സംരക്ഷിക്കണമെന്ന് പൊലീസ് പി.എസ്.സിയോട് ആവശ്യപ്പെട്ടു.ഹാക്കര്‍മാര്‍ പ്രൊഫൈലില്‍ കയറി ഉദ്യോഗാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത,ജാതി,മതം എന്നിവ തിരുത്തിയാല്‍ ഇത് പരീക്ഷ ഫലത്തെയും ഉദ്യോഗാര്‍ഥിയുടെ ജോലി സാധ്യതയെയും ബാധിക്കും.