തമിഴകത്തിന്റെ തലയായ അജിത്ത് കുമാറിന്റെ പുതിയ ചിത്രത്തെ സംബന്ധിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയുന്നത്.
അജിത് കുമാര്‍ അടുത്തിടെ സംവിധായകന് പ്രശാന്ത് നീലുമായി നടത്തിയ കൂടികാഴ്ച വന്‍ അഭ്യൂഹമാണ് ദക്ഷിണേന്ത്യന്‍ സിനിമ ലോകത്ത് ഉണ്ടാക്കിയിരിക്കുന്നത്.ഒരു ഡിടി നെക്സ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച് പ്രശാന്ത് നീലുമായി രണ്ട് ചിത്രങ്ങള്‍ ചെയ്യാനുള്ള ആലോചനയിലാണ് അജിത്ത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ആദ്യ ചിത്രം വ്യത്യസ്തമായ കഥയാണെങ്കില്‍, രണ്ടാമത്തേത് യാഷ് നായകനായ ‘കെജിഎഫ്’ യൂണിവേഴ്സിലെ കഥയാണ് എന്നുമാണ് റിപ്പോര്‍ട്ട്.’അദ്യത്തെ അജിത്ത് പ്രശാന്ത് നീല്‍ സിനിമ സ്റ്റാന്റ് എലോണ്‍ ചിത്രം ആയിരിക്കും. ഇത് എകെ 64 എന്ന പ്രൊജക്ടാകാനാണ് സാധ്യത. അദ്ദേഹത്തിന്റെ 65-ാമത്തെയോ 66-ാമത്തെയോ ചിത്രമായിരിക്കും അവരുടെ രണ്ടാമത്തെ പ്രോജക്റ്റ്. ‘കെജിഎഫ് 3’യിലേക്ക് വഴി മരുന്നിടുന്ന ചിത്രമായിരിക്കും ഇത്. ഈ ചിത്രത്തിന്റെ ക്ലൈമാക്സ് ‘കെജിഎഫ് 3′ ലേക്ക് നയിക്കും. അജിത്തിന്റെ കഥാപാത്രം പ്രശാന്ത് നീല്‍ കെജിഎഫ് സിനിമാറ്റിക് യൂണിവേഴ്സില് യാഷിന് മുകളില്‍ നില്ക്കുന്ന കഥാപാത്രമായേക്കും’ ഡിടി നെക്സ്റ്റ് റിപ്പോര്‍ട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.