ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുളള രക്ഷാദൗത്യം 10-ദിവസം അവസാനിപ്പിക്കവെ രക്ഷാദൗത്യ സംഘം മാധ്യമങ്ങളോട് പ്രതികരിച്ചു.അര്‍ജുന്റെ ലോറി ഉളളത് 10 മീറ്റര്‍ താഴ്ച്ചയില്ലാണെന്നും 4 ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് റിട്ട.മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ പറഞ്ഞു.തടികള്‍ ലോറിയില്‍ നിന്ന് വിട്ടു പോയ നിലയിലാണ് കാണപ്പെട്ടത്.സേനകള്‍ കണ്ടെത്തിയ സ്ഥലത്ത് തന്നെ ഐ ബോഡ് കണ്ടെത്തി.
ലോറി,ക്യാബിന്,ടവര്‍ എന്നിവയുടെ പോയിന്റെ കണ്ടെത്തിയതായി ദൗത്യ സംഘം പറഞ്ഞു.മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന ശരീരഭാഗം കാണാതായ ശരവണന്റേതെന്ന് സിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞെന്ന് കാന്‍വാര്‍ എംഎല്‍എ പറഞ്ഞു.രാത്രിയിലും ഡ്രോണ്‍ പരിശോധന തുടരും. ഡൈവിങ് ഏറെ സങ്കീര്‍ണമാണ്. പുഴയിലെ ഒഴുക്ക് കൂടുതലാണെങ്കില്‍ ഡൈവര്‍മാര്‍ക്ക് ഇറങ്ങാനാകില്ല.