അര്‍ജുനായുളള രക്ഷാദൗത്യം 12-ാം ദിവസം പുരോഗമിക്കവെ ഷിരൂരില്‍ കാലാവസ്ഥ അനുകൂലം.ഗംഗാവലി പുഴയില്‍ നിലവില്‍ അടിയൊഴുക്ക് കുറയുന്നുണ്ട്.അടിത്തട്ടിലെ പരിശോധനയ്ക്ക് ഫ്ലോട്ടിങ് പ്ലാറ്റ്ഫോമുകള് സ്ഥാപിക്കും.രണ്ട് ഫ്ലോട്ടിങ് പ്ലാറ്റ്ഫോമുകളാണ് സ്ഥാപിക്കുക. ഇതുവഴി നേവിയുടെ ദൗത്യ സംഘം ലോറിക്ക് അരികിലെത്താന്‍ ശ്രമിക്കും.
അതെ സമയം ദില്ലിയിലെ സ്വകാര്യ കമ്പനിയുടെ നിരീക്ഷണത്തില്‍, ലോറി ഉണ്ട് എന്ന് കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചകും ഡൈവിങ് സാധ്യതകള്‍ തേടുക.നദിയുടെ നടുവിലുള്ള മണ്‍കൂനയോട് ചേര്‍ന്ന് ലോറി ഉണ്ടെന്നാണ് കണ്ടെത്തല്‍.ഇന്നലെ എത്തിയ മന്ത്രി മുഹമ്മദ് റിയാസ് ഷിരൂരില്‍ തുടരുകയാണ്.മന്ത്രി എ കെ ശശീന്ദ്രനും ഇന്ന് എത്തും.