കര്‍ണാടകയിലെ ഷിരൂരില്‍ അര്‍ജുനായുളള തിരച്ചില്‍ 12-ാം ദിവസവും പുരോഗമിക്കവെ ദൗത്യസംഘം പുഴയില്‍.പുഴയ്ക്ക് നടുവില്‍ രൂപപ്പെട്ട മണ്‍തിട്ടയില്‍ നിന്ന് നദിയിലിറങ്ങി തെരച്ചില്‍ നടത്തുന്നു.കുന്ദാപുരയില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളും സഹായത്തിന് എത്തി.സ്കൂബാ ഡൈവിംഗ് സംഘത്തിലെ രണ്ട് അംഗങ്ങള്‍ നദിയില്‍ നിന്നിറങ്ങി.നാലാമത്തെ സ്പോട്ടിലിറങ്ങിയാണ് പരിശോധന നടത്തുന്നത്.നിലില്‍ മൂന്ന് തവണ പുഴയില്‍ ഇറങ്ങി പരിശോധിച്ചു.പ്രാദേശിക മുങ്ങല്‍ വിദഗ്ധരാണ് പുഴയിലിറങ്ങി പരിശോധന നടത്തിയത്.ഈശ്വര്‍ മാന്പെയും നദിക്കടിയിലേയ്ക്ക് പരിശോധന നടത്തി.അദ്ദേഹം ഡെവിങ്ങ് ചെയ്യുന്നതിനിടെ കയര്‍ പൊട്ടി അപകടം സംഭവിച്ചു.ദൗത്യസംഘം ഉടന്‍ തന്നെ അദ്ദേഹത്തെ ഒഴുക്കില്‍ നിന്ന് രക്ഷപ്പെടുത്തി.