ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുളള തിരച്ചില്‍ 14-ാം ദിവസം പുരോഗമിക്കുമ്പോള്‍ കാലാവസ്ഥ അനുകൂലമെങ്കില്‍ മാത്രം പുഴയില്‍ തിരച്ചില്‍ നടത്തുമെന്ന് ദൗത്യ സംഘം.പൊങ്ങികിടന്ന് വെള്ളത്തിനടിയിലെ ചെളി നീക്കാന്‍ കെല്‍പ്പുള്ള ഡ്രഡ്ജര്‍ ഷിരൂരില്‍ എത്തിക്കാനാണ് ശ്രമം നടത്തുന്നത്.മണ്ണ് നീക്കാനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരില്‍ നിന്ന് ഉടന്‍ എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.ഡ്രഡ്ജര്‍ എത്രയും വേഗം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.വേഗത്തില്‍ മണ്ണ് നീക്കാന്‍ ഡ്രഡ്ജര്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.സ്ഥലത്ത് യന്ത്രം അനുയോജ്യമാണോയെന്ന് പരിശോധിക്കും. പരിശോധന അവസാനിപ്പിക്കരുതെന്ന് അര്‍ജുന്റെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.