തിരുവനന്തപുരം:കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പിനിടെ തര്‍ക്കം.കോടതിയിലുള്ള കേസുകളിലെ വിധി വന്ന ശേഷമേ വോട്ട് എണ്ണാന്‍ കഴിയൂ എന്ന വൈസ് ചാന്‍സലറുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇടത് സംഘടനകളുടെ തര്‍ക്കം.വിസിക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധം പൊലീസ് ഗേറ്റില്‍ തടഞ്ഞതോടെ സര്‍വ്വകലാശാല ഗേറ്റില്‍ സംഘര്‍ഷമുണ്ടായി. എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. നിലവില്‍ പ്രതിഷേധം തുടരുകയാണ്.9 സീറ്റിലേക്കാണ് സിന്‍ഡിക്കേറ്റില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇന്ന് രാവിലെ 8 മണി മുതല്‍ 10 മണി വരെയായിരുന്നു കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ്.12 സീറ്റിലേക്ക് വിജ്ഞാപനം ഇറങ്ങിയെങ്കിലും 9 സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.എന്നാല്‍ ഇന്ന് തന്നെ പ്രഖ്യാപനം കഴിയില്ലെന്ന് വിസി നിലപാടെടുത്തതോടെ തര്‍ക്കമായി.വിസിയും ഗവര്‍ണറും ഒറ്റക്കെട്ടായി ജനാധിപത്യവിരുദ്ധമായ നിലപാട് സ്വീകരിക്കുകയാണ്.അതിന്റെ ഭാഗമായാണ് ഈ നിലപാട്.ഇതിനോട് ചേര്‍ന്നാണ് കോണ്‍ഗ്രസും ബിജെപിയും നില്‍ക്കുന്നത്.എണ്ണിയ എല്ലാ വോട്ടുകളും എണ്ണി ഫലപ്രഖ്യാപനം നടത്തണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്കുന്ന വികെ പ്രശാന്ത് എംഎല്‍എ പറഞ്ഞു.