കോഴിക്കോട്:സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വർണ്ണവിലയിൽ വീണ്ടും വർധന.ഗ്രാമിന് 15 രൂപയുടേയും പവന് 120 രൂപയുടേയും വർധനവാണുണ്ടായത്.ഒരു ഗ്രാം സ്വർണത്തിന്റെ വില 6,340 രൂപയായി ഉയർന്നു. പവന് 50,720 രൂപയാണ് ഇന്നത്തെ വില.ബജറ്റിൽ സ്വർണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു.സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.