വെള്ളിയാഴ്ച പുറത്തിറങ്ങിയ ‘ഉലഝ് ‘ചിത്രത്തിന്റെ റിലീസ് ദിനത്തിലെ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തി. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്സു ധാന്ഷു സരിയയാണ്. സ്പൈ ത്രില്ലര്‍ ചിത്രമാണ്‘ഉലഝ്‘.
ജാന്‍വി കപൂര്‍ നായികയാവുന്ന ചിത്രത്തില്‍ റോഷന് മാത്യുവും ഗുല്‍ഷന്‍ ദേവയ്യയുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആദില്‍ ഹുസൈന്, രാജേന്ദ്ര ഗുപ്ത, ജിതേന്ദ്ര ജോഷി, സാക്ഷി തല്‍വാര്‍ എന്നിങ്ങനെയുള്ള താരനിരയും അണിനിരന്നിട്ടുണ്ട്.
പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്ക് പ്രകാരം 1.15 കോടിയാണ് ആദ്യദിനം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍. വന്‍ താരനിര ഇല്ലാത്ത ചിത്രമെന്ന നിലയില്‍ ഇപ്പോഴത്തെ ബോളിവുഡിന്റെ അവസ്ഥ പരിഗണിക്കുമ്പോള്‍ ഭേദപ്പെട്ട കളക്ഷനായാണ് ഇത് പരിഗണിക്കപ്പെടുന്നത്.
റോഷന് മാത്യുവിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ഉലഝ്. നെറ്റ്ഫ്ലിക്സിന്റെ ഡയറക്ട് റിലീസ് ആയിരുന്ന ചോക്ക്ഡ് ആയിരുന്നു അദ്ദേഹത്തിന്റെ ഹിന്ദി അരങ്ങേറ്റ ചിത്രം. ഡാര്ലിംഗ്സ് എന്ന മറ്റൊരു ചിത്രവും പിന്നീട് ചെയ്തു.