രാജ്യത്തെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. ഈ കമ്പനികള്‍ക്ക് ഒന്നാകെ വിപണി മൂല്യത്തില്‍ 1,28,913 കോടിയാണ് കഴിഞ്ഞ ഒരാഴ്ച കൊണ്ട് നഷ്ടമായത്. ടിസിഎസ്, ഇന്‍ഫോസിസ് എന്നി ഐടി കമ്പനി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ടിസിഎസിന്റെ നഷ്ടം 37,971.83 കോടിയാണ്.
15,49,626.88 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. ഇന്‍ഫോസിസിന് ഒരാഴ്ച കൊണ്ട് വിപണി മൂല്യത്തില്‍ നിന്ന് 23,811 കോടിയാണ് ഒഴുകിപ്പോയത്. നിലവില്‍ 7,56,250 കോടിയാണ് ഇന്‍ഫോസിസിന്റെ വിപണി മൂല്യം. ഐടിസി 16,619 കോടി, എസ്ബിഐ 13,431 കോടി, റിലയന്‍സ് 13,125 കോടി എന്നിങ്ങനെയാണ് നഷ്ടം നേരിട്ട മറ്റു കമ്പനികള്‍.
എച്ച്ഡിഎഫ്സി ബാങ്ക്, എല്‍ഐസി എന്നിവയുടെ വിപണി മൂല്യത്തില്‍ വര്‍ധന ഉണ്ടായി. ഒരാഴ്ച കൊണ്ട് എച്ച്ഡിഎഫ്സിയുടെ വിപണി മൂല്യത്തില്‍ 32,759 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. എല്‍ഐസിയുടെ വര്‍ധന 1,075 കോടിയാണ്. ജൂലൈയില്‍ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍ 32,365 കോടിയാണ് ഒഴുക്കിയത്.