ആദായ നികുതി റീഫണ്ടിന്റെ പേരില്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ഐടിആര്‍ ഫയല്‍ ചെയ്തവര്‍ ജാഗ്രത പാലിക്കണമെന്ന് നികുതിദായകര്‍ക്ക് ആദായനികുതി വകുപ്പ് മുന്നറിയിപ്പ്.രാജ്യത്തുടനീളം ഏഴ് കോടിയിലധികം ആളുകള്‍ ഐടിആറിനായി ഫയല്‍ ചെയ്തിട്ടുണ്ട്.പിഴ കൂടാതെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു. ഇനിയും ഐടിആര്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് പിഴയൊടു കൂടി ഡിസംബര്‍ 31 വരെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം. ഫയല്‍ ചെയ്തവര്‍ക്ക് പലര്‍ക്കും ഇതിനകം റീഫണ്ട് ലഭിച്ചിട്ടുണ്ടാകും.
ആദായനികുതി റീഫണ്ടുകളെ കുറിച്ചുള്ള വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. തട്ടിപ്പുകാര്‍ ഹൈടെക് മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വ്യാജ ആദായനികുതി റീഫണ്ട് സന്ദേശങ്ങള്‍ അയച്ച് പണം തട്ടിയെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്.ആദായനികുതി റീഫണ്ട് എന്ന് അവകാശപ്പെടുന്ന ഒരു ലിങ്കും തുറക്കുകയോ അതില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് ആദായ വകുപ്പ് മുന്നറിയിപ്പ് നല്കി. കൂടാതെ, ഒടിപി, പാന്‍ കാര്‍ഡ് വിവരങ്ങളും മറ്റ് അനുബന്ധ വിശദാംശങ്ങളും ഫോണിലൂടെ പങ്കിടരുതെന്നും ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.