കൊച്ചി:വാളയാര്‍ കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാന്‍ ഹൈക്കോടതിയുടെ അനുമതി.വാളയാറിലെ സഹോദരിമാരുടെ മരണം സംബന്ധിച്ച കേസ് നിലവില്‍ സിബിഐയാണ് പുനരന്വേഷിക്കുന്നത്.പാലക്കാട് പോക്സോ കോടതിയില്‍ നിലനില്‍ക്കുന്ന കേസ് മാറ്റാന്‍ അനുമതി തേടി സിബിഐയാണ് കോടതിയെ സമീപിച്ചിരുന്നത്.
സിബിഐയുടെ ആവശ്യത്തിനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും ആക്ഷന്‍ കൗണ്‍സിലും കോടതിയെ സമീപിച്ചിരുന്നു.കേസ് അട്ടിമറിക്കാനാണ് സിബിഐ നീക്കം എന്നായിരുന്നു ആക്ഷേപം.ഇത് തളളിയാണ് കോടതിയുത്തരവ്.2017 ജനുവരി 13നാണ് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. മാർച്ച് നാലിന് ഒൻപത് വയസ്സുള്ള സഹോദരിയേയും സമാന സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.