കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മാറി ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയതായി വിവരം.മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെത്തിയത്.കടല്‍തീരത്തോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.എന്നാല്‍ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല.ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു.അതുകൊണ്ടുതന്നെ മൃതദേഹം മലയാളിയായ അര്‍ജുന്റേതാണോയെന്ന് വ്യക്തമായിട്ടില്ല.അതേസമയം, ഡിഎന്‍എ പരിശോധനയ്ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം.അതിനിടെ, ഡിഎന്‍എ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.