പാരീസ്:പാരീസ് ഒളിംപിക്സ് ജാവെലിന്‍ ത്രോയില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യനായ നീരജ് ചോപ്ര ഫൈനലില്‍ പ്രവേശിച്ചു.84 മീറ്ററാണ് ഫൈനലിലെത്താന്‍ വേണ്ടിയിരുന്ന യോഗ്യതാ മാര്‍ക്ക്.89.34 മീറ്റര്‍ എറിഞ്ഞുകൊണ്ടാണ് നീരജ് ഫൈനലിലേക്കെത്തിയത്.ഗ്രൂപ്പ് ബിയിലായിരുന്നു ചോപ്ര മത്സരിച്ചത്.അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പ് ലെവലില്‍ താരത്തിന്റെ ഏറ്റവും മികച്ച ദൂരമാണ് ഇത്.ആദ്യ ശ്രമത്തില്‍ തന്നെ ഫൈനലിലേക്ക് ക്വാളിഫൈ ചെയ്യുകയായിരുന്നു.നീരജിന്റെ പ്രധാന എതിരാളികളിലൊരാളായ അര്‍ഷദ് നദീമും ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യത നേടി. 86.59 മീറ്റര്‍ എറിഞ്ഞാണ് പാക് താരം യോഗ്യ നേടിയത്. ഗ്രൂപ്പ് ബിയിലാണ് ഇരുവരും മത്സരിച്ചത്.ഏറ്റവും മികച്ച ത്രോ കുറിക്കുന്ന 12 പേര് ഫൈനലിലെത്തുക.