ഒളിമ്പിക്സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട്. 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഫൈനലിലെത്തി മെഡലുറപ്പിച്ചു. സെമിയില്‍ ക്യൂബന്‍ താരം ഗുസ്മാന് ലോപ്പസിനെ ഏകപക്ഷീയമായാണ് വിനേഷ് തകര്‍ത്തത്. ഒളിമ്പിക്സ് ഗുസ്തിയില്‍ ഇന്ത്യന്‍ വനിതാ താരം ഫൈനലിലെത്തുന്നത് ഇതാദ്യമായാണ്.
ക്യൂബന്‍ താരത്തെ ആധികാരികമായി 05-01 എന്ന സ്കോറിലാണ് വിനേഷ് തോല്‍പ്പിച്ചത്. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ തോല്‍പ്പിച്ചെത്തിയതിന്റെ ആത്മവിശ്വാസം വിനേഷില്‍ പ്രകടമായിരുന്നു. ഒളിംപിക്സ് ഗുസ്തിയില്‍ ഇന്ത്യയ്ക്ക് വലിയ പാരമ്പര്യമാണുള്ളത്. ഇന്ത്യ ഇതുവരെ രണ്ടുവെള്ളിയും അഞ്ച് വെങ്കലവുമുള്‍പ്പെടെ ഏഴ് മെഡലുകളാണ് നേടിയിട്ടുള്ളത്. ഇന്ത്യയ്ക്ക് ആദ്യമായി ഗുസ്തിയില്‍ സ്വര്‍ണം കിട്ടുമോ എന്ന കാത്തിരിപ്പാണ് ഇനി.