കോഴിക്കോട്:ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ഭാര്യ കൃഷ്ണ പ്രിയയ്ക്ക് വേങ്ങേരി സഹകരണ ബാങ്കില്‍ ജോലി.ബാങ്ക് അധികൃതര്‍ കുടുംബത്തെ കണ്ട് നിയമന വിവരം അറിയിച്ചു.അര്‍ജുന്റെ കുടുംബം നല്കിയ നിവേദനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് രേഖാമൂലം മറുപടി നല്കി. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കാരണം നിര്‍ത്തിവെച്ച തിരച്ചില്‍ എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തിരച്ചില്‍ പുനരാംരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ അറിയിപ്പ് നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ എല്ലാ സഹായവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിക്കായി കോഴിക്കോട് കളക്ടര്‍ സ്നേഹില്‍ കുമാര്‍ നേരിട്ടെത്തിയാണ് മറുപടി രേഖാമൂലം നല്‍കിയത്.