ഡിജിറ്റല്‍ വായ്പാ ആപ്പുകളെ നിയന്ത്രിക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്.അനധികൃത ആപ്പുകള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി വായ്പ നല്കുന്ന സ്ഥാപനങ്ങള്‍ അവരുടെ ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ ആര്‍ബിഐക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നിര്‍ദേശിച്ചിട്ടുണ്ട്.
വായ്പ അനുവദിക്കുന്ന സ്ഥാപനങ്ങള്‍ അവരുടെ ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകളെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുകയും അപ്ഡേറ്റ് ചെയ്യുകയും വേണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദേശം.അനധികൃതമായി വായ്പ നല്കുന്ന ആപ്പുകള്‍ തിരിച്ചറിയാന്‍ ഈ നടപടി ഉപഭോക്താക്കളെ സഹായിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.യുപിഐ വഴിയുള്ള നികുതി അടയ്ക്കുന്നതിനുള്ള ഇടപാട് പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ആര്‍ബിഐയുടെ പുതിയ തീരുമാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് നികുതിയില്‍ നിന്നും രക്ഷ നേടാം.