പാലക്കാട്:പാലക്കാട് നെന്മാറയില് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന കര്ഷകന് ആത്മഹത്യ ചെയ്തു.നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമനാണ് ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കിയത്.നെല്‍കര്‍ഷകനായ സോമന് വിവിധ ബാങ്കുകളിലായി ലക്ഷങ്ങളുടെ വായ്പാ കുടിശ്ശികയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.പുലര്‍ച്ചെയാണ് വീട്ടിനോട് ചേര്‍ന്ന പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ സോമനെ കണ്ടെത്തിയത്.ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്ത് ജീവിക്കുന്നതിനിടെയാണ് തുടര്‍ച്ചയായി കൃഷി നാശമുണ്ടായത്.കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തും കൃഷിയിറക്കി. പക്ഷെ തുടര്‍ച്ചയായി മഴ പെയ്തതോടെ ഇത്തവണയിറക്കിയ കൃഷിയും നശിച്ചു.നേരത്തെ സംഭരിച്ച നെല്ലിന്റെ പണം കിട്ടാത്തതും പ്രതിസന്ധിയിലാക്കിയെന്ന് ബന്ധുക്കളും പറയുന്നു.ബന്ധുക്കള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നെന്മാറ പൊലീസ് കേസെടുത്തു.